എന്‍റെ സന്ധ്യകൾ മുഴുവന്‍ കവര്‍ന്ന ചൊടികള്‍ക്ക് മുകളിലായ്, എന്‍റെ രാവുകളെല്ലാമൊളിപ്പിച്ച കാര്‍കൂന്തലിന് താഴെയായി, ചില കവിതകള്‍ ഞാന്‍ മറന്നു വെച്ചു....... അതു നിൻ മിഴി നീരിലൊലിച്ചു പോയിലെങ്കില്‍ എനിക്കു തിരിച്ചു തരിക.....!
പരിഭവമവസാനിപ്പിച്ച്, ഞാന്‍ എന്നെ മറക്കുന്ന ആ ചിരി നീയണിയൂ....!! ഇല്ലെങ്കിലെന്‍ അനുരാഗം മരണം വരെ സമരം ചെയ്യും.....!!
എനിക്ക് നീന്തി തുടിക്കാൻ നീ തന്നെ തടാകമായി മാറുക....!!, നിനക്കുറങ്ങാന്‍ എന്നെത്തന്നെ നിറച്ച കിടക്ക നല്‍കാം...!! അലകളുടെ നിലക്കാത്ത തലോടലാകട്ടെ നമ്മുടെ പ്രണയം...........!!
ഇനിയെങ്ങിനെ ഞാന്‍ നിന്നില്‍ വന്നു ചേരണം..? . ഞാൻ നിന്റെ ഹൃദയത്തില്‍ മുളക്കണോ...? പ്രണയത്തില്‍ ഉദിക്കണോ...?
ഞാന്‍ നിന്‍റെ ചൊടികളില്‍ ചിരിയായുണരാന്‍ ,
നീ ഞാനായി മാറാന്‍ , നാം ഒന്നായിത്തീരാൻ ,
കാത്ത് കാത്ത് കാലമെത്രയിരിക്കണം ഇനി ,,,,,,,!!??