നിന്നെ പരിചയപ്പെടുന്നതിനു മുൻപ് ഞാനറിഞ്ഞിരുന്നില്ല, മഴകൾക്കും കിളികൾക്കും മരങ്ങൾക്കും, എന്തിനുമേറെ പറയണം പുൽനാമ്പിലെ ഹിമകണത്തിനു പോലും ഇത്രയേറെ പറയാനുണ്ടെന്ന്....
തണുത്ത പ്രഭാതങ്ങളിലും, കത്തിയെരിയുന്ന വേനൽച്ചൂടിലും, ഇരുട്ടിലും, കണ്ണുനീരിലും, സ്വപ്നങ്ങളിലെ സുന്ദര നിമിഷങ്ങളിലും, നീയായിരുന്നു മനസ്സു നിറയെ... നീ ആരായിരുന്നെന്നോ, എവിടെ നിന്നും വന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല... എങ്കിലും നീ തെളിച്ച സൗഹൃദത്തിന്റെ കെടാവിളക്ക് ഞാനിന്നും അണയാതെ കാത്തു സൂക്ഷിക്കുന്നു....
മനസ്സിലെ വൃന്ദാവനങ്ങളിൽ പൂക്കുന്ന പൂക്കൾക്കെല്ലാം നിന്റെ ചിരിക്കുന്ന മുഖമായിരുന്നു.... പൊഴിയുന്ന നിലാവിന് നിന്റെ ശോഭയായിരുന്നു... നിന്റെ മൗനം താരകങ്ങൾ ഇല്ലാത്ത രാത്രികൾ പോലെയാണ്.. നീ മുന്നിലൂടെ കടന്നുപോയ നിമിഷങ്ങൾ, പക്ഷികൾ കലപില കൂട്ടുന്ന ഉഷസ്സുകളിലും, സാന്ദ്രമൗനത്തിന്റെ ത്രിസന്ധ്യകളിലും, വെയിൽ മാഞ്ഞ കടല്‍ത്തീരങ്ങളിലും, മനസ്സിന്റെ മണിച്ചെപ്പിൽ ഒരായിരം മഞ്ചാടി മണികൾ സമ്മാനിച്ച് ഈ ജന്മം മുഴുവൻ ഉത്തമ സുഹൃത്തായി നീ കൂടെ ഉണ്ടായിരുന്നെങ്കിൽ...!!!
ചില നേരങ്ങളിൽ നൊമ്പരമായി, ചില നേരങ്ങളിൽ ഒരു നനുത്ത തൂവൽസ്പർശമായി, എന്റെ നെഞ്ചിൽ നീയുണ്ട്..... ഒരു നല്ല സുഹൃത്തായി എന്നും കൂടെയുണ്ടാകും....!!! ഉണ്ടാവണം....!!!!
@jaison...✍️💕💕
