Tuesday, March 24, 2015

ഇന്നും ഇന്നലേം......

 .....ഇന്നലെ.....
ഇന്നലെ നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ട് വന്നു... അതും കൊറിച്ച് ഞാൻ നിനക്കുളള അത്താഴം ഉണ്ടാക്കി... നിന്റെ ഒച്ചപ്പാടുകൾക്ക് തറുതല പറഞ്ഞു നിന്റെ ചെവികൾക്ക് വിശ്രമം തരാതെ നീ കേൾക്കെ, ഞാൻ പിറുപിറുത്തു.. ചീറ്റപുലികളായി ആഴത്തിലും, വലിപ്പത്തിലും, മുറിവുകളുണ്ടാക്കി ... എന്റെതാണ്, നിന്റെതാണ് വലിയ മുറിവുകൾ എന്ന് പരസ്പ്പരം ഉറക്കെ അമറി .. മത്സരിച്ചു മടുത്തപ്പോൾ ഒരുമിച്ചു അത്താഴം കഴിച്ചു... ഉറങ്ങാൻ കിടന്നപ്പോൾ നീയെന്റെ മുറിവിൽ ഉമിനീരു പുരട്ടി... ഞാൻ നിന്റെ മുറിവിൽ വിയർപ്പു തടവി... പുതപ്പിനുളളിൽ ചീറ്റലുകൾ, അമർത്തിയ മുരൾച്ചകൾ മാത്രമായ് മാറി.... നമ്മൾ ഒരുമിച്ചു ഉറങ്ങി....

......ഇന്ന്.....
ഇന്നലെ നീ കൊണ്ടുവന്ന കപ്പലണ്ടിയുടെ തോലുകൾ കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാൻ ഒറ്റയ്ക്ക് കിടന്നു. ഇന്ന് അത്താഴം ഉണ്ടാക്കിയതേയില്ല . നിന്റെ ഒച്ചപ്പാടുകൾക്കു തറുതല പറയാൻ എന്റെ നാവു തരിച്ചു നിന്നു.. ചീറ്റലുകൾ തേങ്ങലുകളായ് നനുത്തു നിന്നു .. ഇന്നലെ എന്റെ മുറിവുകളിൽ നീ പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന് ഞാൻ കുരിശു വരച്ചു.... ഞാൻ കരഞ്ഞു, പിന്നെയും, പിന്നെയും, കരഞ്ഞു.... പളളിപ്പറമ്പിൽ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓർമ്മയിൽ നമ്മൾ ഒരുമിച്ചു പുതച്ച, പുതപ്പ്
ഞാൻ, കാൽ നീട്ടീ തട്ടിയെറിഞ്ഞു...!!!!
ജെയ്സൺ മാളിയേക്കൽ.....

എന്റെ ദുഖം.......

ജീവിതമെന്ന സൂര്യന്റെ തീജ്വാലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങ്ങിയ എന്നെ, സ്നേഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവർ......

വേച്ചു.. വേച്ചു.. പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായിഅവർ താങ്ങായി ......

അമ്മയുടെ മാറില്‍ തല ചായിച്ചുറങ്ങുന്ന കുഞിനെപ്പൊലെ, എറ്റവും വിശ്വാസത്തോടെ ഞാന്‍ അവരുടെ തൊളില്‍ തല ചായിച്ചിരുന്നു....

ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവർ നടന്നു....

മന്ത്രം കാതിലൊതി, സ്നേഹത്തിന്റെ ഊർജ്ജം  പകര്‍ന്നു നല്കി, ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു.....

സ്നേഹത്തിന്റെ ആകാശത്തില്‍ ഉയരങ്ങള്‍ തേടി  പാറിപ്പറന്നു നടന്നു ഞാന്‍....

ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അവർ കാതില്‍ ചൊല്ലി... ഉയരങ്ങളില്‍ അവർ കൂട്ടാകുമെന്നൊതി......

ഒടുവില്‍ ആകാശത്തെ നക്ഷത്രങ്ങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിൽ ചെന്നു തിരിഞ്ഞു നൊക്കുമ്പൊള്‍.... അവർ...?????

അവർ പൊയി മറഞ്ഞു.....യാത്രപൊലും ചോദിക്കാതെ... എന്റെ ഹൃദയവുമായി.....
ചോരയൊലിക്കുന്ന ശരീരവുമായി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞ്ഞു ........

ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കുന്നതു ഞാന്‍ കണ്ടു......

അവരുടെ മുഖത്തു നിന്നും ചോരത്തുളളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട് ....

എന്‍റെ ഇടനെഞ്ചിലെ തുടിപ്പുകള്‍ അത്രയും അവർക്കായ് നല്കിയ ഞാന്‍........?????

ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ...... സ്നേഹം എന്തെന്ന് അറിയാതെ...!!!!!