Sunday, September 17, 2017

കഴുകൻ......!!!

കഴുകാ........!!
എന്നെ റാഞ്ചി പറന്ന നിന്‍റെ മൂര്‍ച്ചയുള്ള കാല്‍ നഖങ്ങളെന്‍റെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും, ഞാൻ നിസ്സഹായതയോടെ ചേര്‍ന്ന് നിന്നില്ലേ.....?

നിന്‍റെ കൂര്‍ത്ത ചുണ്ടുകളെന്‍റെ
ഹൃദയം കൊത്തി വിഴുങ്ങുമ്പോഴും,
വിധേയനായി ഞാൻ മൌനമായിരുന്നില്ലേ....?

എന്നിട്ടുമെന്തേ , നിന്‍റെ ചോരച്ച കണ്ണുകള്‍ കൊണ്ടിങ്ങനെ തുറിച്ചു നോക്കി എന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത് ....?

Tuesday, January 3, 2017

പ്രണയം,,,,,,,!!??

എന്‍റെ സന്ധ്യകൾ  മുഴുവന്‍ കവര്‍ന്ന ചൊടികള്‍ക്ക് മുകളിലായ്, എന്‍റെ  രാവുകളെല്ലാമൊളിപ്പിച്ച കാര്‍കൂന്തലിന്  താഴെയായി, ചില  കവിതകള്‍  ഞാന്‍ മറന്നു  വെച്ചു....... അതു നിൻ  മിഴി  നീരിലൊലിച്ചു  പോയിലെങ്കില്‍ എനിക്കു  തിരിച്ചു തരിക.....!

പരിഭവമവസാനിപ്പിച്ച്,  ഞാന്‍ എന്നെ മറക്കുന്ന ആ ചിരി നീയണിയൂ....!!  ഇല്ലെങ്കിലെന്‍ അനുരാഗം മരണം വരെ സമരം ചെയ്യും.....!!

എനിക്ക് നീന്തി തുടിക്കാൻ നീ തന്നെ തടാകമായി മാറുക....!!, നിനക്കുറങ്ങാന്‍ എന്നെത്തന്നെ  നിറച്ച കിടക്ക നല്‍കാം...!!  അലകളുടെ നിലക്കാത്ത തലോടലാകട്ടെ നമ്മുടെ പ്രണയം...........!!

ഇനിയെങ്ങിനെ ഞാന്‍  നിന്നില്‍ വന്നു ചേരണം..?  . ഞാൻ നിന്റെ  ഹൃദയത്തില്‍ മുളക്കണോ...?  പ്രണയത്തില്‍ ഉദിക്കണോ...? 
ഞാന്‍ നിന്‍റെ  ചൊടികളില്‍ ചിരിയായുണരാന്‍ ,
നീ ഞാനായി മാറാന്‍ , നാം ഒന്നായിത്തീരാൻ ,
കാത്ത്  കാത്ത്  കാലമെത്രയിരിക്കണം ഇനി ,,,,,,,!!??