ജീവിതമെന്ന സൂര്യന്റെ തീജ്വാലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങ്ങിയ എന്നെ, സ്നേഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവർ......
വേച്ചു.. വേച്ചു.. പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായിഅവർ താങ്ങായി ......
അമ്മയുടെ മാറില്‍ തല ചായിച്ചുറങ്ങുന്ന കുഞിനെപ്പൊലെ, എറ്റവും വിശ്വാസത്തോടെ ഞാന്‍ അവരുടെ തൊളില്‍ തല ചായിച്ചിരുന്നു....
ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവർ നടന്നു....
മന്ത്രം കാതിലൊതി, സ്നേഹത്തിന്റെ ഊർജ്ജം പകര്‍ന്നു നല്കി, ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു.....
സ്നേഹത്തിന്റെ ആകാശത്തില്‍ ഉയരങ്ങള്‍ തേടി പാറിപ്പറന്നു നടന്നു ഞാന്‍....
ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അവർ കാതില്‍ ചൊല്ലി... ഉയരങ്ങളില്‍ അവർ കൂട്ടാകുമെന്നൊതി......
ഒടുവില്‍ ആകാശത്തെ നക്ഷത്രങ്ങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിൽ ചെന്നു തിരിഞ്ഞു നൊക്കുമ്പൊള്‍.... അവർ...?????
അവർ പൊയി മറഞ്ഞു.....യാത്രപൊലും ചോദിക്കാതെ... എന്റെ ഹൃദയവുമായി.....
ചോരയൊലിക്കുന്ന ശരീരവുമായി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞ്ഞു ........
ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കുന്നതു ഞാന്‍ കണ്ടു......
അവരുടെ മുഖത്തു നിന്നും ചോരത്തുളളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട് ....
എന്‍റെ ഇടനെഞ്ചിലെ തുടിപ്പുകള്‍ അത്രയും അവർക്കായ് നല്കിയ ഞാന്‍........?????
ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ...... സ്നേഹം എന്തെന്ന് അറിയാതെ...!!!!!

No comments:
Post a Comment