ഒറ്റക്ക് നടക്കുന്നവന്‍ ഏറ്റവും കൃത്യമായി കുമ്പസാരിക്കുന്നുമുണ്ട്.. അവനും ഭൂമിക്കുമിടയില്‍ ദൂരങ്ങളില്ലാതിരിക്കേ, തുറന്നുപറച്ചിലുകള്‍ എത്രയെളുപ്പം...! വഴിയരികിലെ മുള്‍വേലിയില്‍ പടര്‍ന്നു പൂത്ത മുല്ലവള്ളികളില്‍ മുഖം ചേര്‍ത്ത് ഒരു കുമ്പസാരക്കൂടിനോടെന്നപോല്‍ അവന്‍ ഉള്ളു തുറക്കും.. പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ ഒരു സൗഹൃദത്തെ കുറിച്ച്, പ്രണയത്തെക്കുറിച്ച്, തന്‍റെ പ്രിയ സുഹൃത്തിനെക്കുറിച്ച്....
കൂട്ടം കൂടി നടക്കുന്നവര്‍ ഭൂമിയെ പകുത്തു കൈമാറുമ്പോള്‍, ഒറ്റക്ക് നടക്കുന്നവന്‍ തന്‍റെ ലോകം തിരിച്ചു പിടിക്കുന്നത് ഭൂമിയുടെ തോളില്‍ കൈകോര്‍ത്തു നടക്കുമ്പോഴാണല്ലോ..!
ഒറ്റക്ക് നടക്കുന്നവന്‍ ഒറ്റക്കാണെന്നു കരുതരുത്... അവനോട് ചേര്‍ന്ന് ഒരു ലോകവും കൂടെയുണ്ട്... നമ്മുടെ കാഴ്ചകളില്‍ തെളിഞ്ഞു കാണാത്ത പ്രണയത്തിന്‍റെ , സൗഹൃദത്തിന്‍റെ, ആത്മാവിന്‍റെ ആഴങ്ങളില്‍ ഒളിപ്പിച്ചു വച്ച നേരിന്‍റെ, നെറിയുടെ ഒരു ലോകം.......!!!!

No comments:
Post a Comment