എന്നെ അറിയുമോ സഖീ
അന്നൊരു കൊടും ശൈത്യത്തിൽ
ഇത്തിരി കനലിനായ് നിന്നരികത്തണഞ്ഞതും
വിറയാർന്ന കൈയ്യാൽ നിന്നെ തൊട്ടു വിളിച്ചതും
തണുത്തുറഞ്ഞൊരെൻ രക്തധമനിയിൽ
നീ അന്നൊരഗ്നിജ്വാല പകർന്നതും
പിന്നെത്രയോ ശിശിരയാമങ്ങളിൽ
ചൂടു തേടി ഞാന്‍ നിൻ കൂടണഞ്ഞതും
ചന്ദനത്തിരിയെരിയുന്ന സുഗന്ധയാമങ്ങളിൽ
നാം ഒരുമിച്ചലിഞ്ഞു ചേർന്നതും
വേനലിൽ നിന്നരികിലണഞ്ഞ്
മഞ്ഞിൻ കണം തേടിയതും
വറ്റി വരണ്ട നാവാലിടറിയന്നു
നിൻ പേരു ഞാന്‍ പുലമ്പിയതും
നിൻ ചുണ്ടില്‍ കിനിഞ്ഞ തേനന്നു നീ
എനിക്കു പകർന്നതും ഞാൻ നുണർന്നതും
എന്നെ അറിയുമോ സഖീ
ഒരു വിളിപ്പാടകലത്തുണ്ടു ഞാന്‍
നിൻ ഓർമ്മകളിൽ തിരയൂ സഖീ
നീ നീട്ടിയ ചൂണ്ടുവിരലിൻ
താളം കണ്ടു ഞാന്‍ കൂടെയൊരു
കടലാസു കീറുകൾ നിറഞ്ഞൊരാ കൂടയും
അതിലെൻ ആത്മപരിചിതങ്ങളാം അക്ഷരങ്ങള്‍
മൃത്യു പുൽകിയ കടലാസു കീറുകൾ
ഞാനെന്ന വെറും കടലാസു കീറുകൾ....!!!

No comments:
Post a Comment