ഒരു driving കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അലസ്സമായ ക്ഷീണമകറ്റാൻ വിസ്തരിച്ചൊന്നു കുളിക്കാൻ തീരുമാനിച്ചു......
മഴപോലെ ഷവറിൽ നിന്നും വെള്ളം പെയ്തിറങ്ങിയപ്പോൾ നല്ലൊരു മഴ
കൊണ്ട പ്രതീതി...... സോപ്പിട്ടു പതപ്പിക്കാൻ ഇഷ്ടമുള്ള എനിക്ക് പതകളുടെ ഒരു
ഹിമാലയ പർവ്വതം ഞാന്‍ എന്റെ തലയ്ക്കു മുകളിൽ പണിതു...... കുളിയെല്ലാം
കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍ തോന്നിയ കൗതുകം......
ഹെയർ സ്റ്റൈൽ മാറി മാറി പരീക്ഷിക്കുമ്പോൾ എന്നിൽ ദുൽകർ
സൽമാനും, വിക്രമും, അജിത്തും എന്തിന് മുടിയില്ലാത്ത ഫഹദ് ഫാസിൽ പോലും
കണ്ണാടിയിൽ പതിഞ്ഞു...
Dress മാറിയപ്പോൾ വീണ്ടും കണ്ണാടിയുടെ മുന്നിലോട്ട്..
മുടിയുടെ ചേല് ഒന്നുകൂടി മാറ്റിയപ്പോൾ ആകെ ഒരു ഫ്രീക് ലുക്ക്.... കാണേണ്ട
താമസം ഉടനെ തന്നെ ഒരു സെൽഫി... പിന്നെ പറയേണ്ടല്ലോ പല രൂപങ്ങളിൽ എടുത്ത
സെൽഫിയിൽ ഒരു നല്ല സെൽഫി ഏതെന്നു കണ്ടെത്താൻ ഒരു ചെറിയ ആശയകുഴപ്പം...
മറ്റൊന്നു കൊണ്ടല്ല എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ ..!!!
ഇനിയുള്ള ലക്ഷ്യം like... comment.. facebook ലക്ഷ്യമാക്കി
നടന്നു.. 500 ല്‍ അധികം കൂട്ടുകാരുള്ള എനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും
കൂടുതൽ 65 ലൈക്കുകൾ.... പൊതുവെ like കൊടുക്കാൻ മടിയുള്ള എനിക്ക്
പ്രതീക്ഷിക്കുന്നതിലും അധികമാണോ എന്ന് തോന്നിയേക്കാം.....
പിന്നെ ഒരു കാര്യമുണ്ട് ചില വിരുതന്മാർ ലൈക്കുകൾ ചോദിച്ചു വാങ്ങിക്കുന്നു..... ചിലരോ ഒരു കൗശല ബുദ്ധിയോടെ ഫ്രണ്ട്സിന് tag ചെയ്യുന്നു..... ഇഷ്ടമുള്ളവരുടെ ലൈക്കുകൾ മാത്രം പ്രതീക്ഷിച്ചു കൊണ്ട്..... പതിവ് രീതി ലൈക്കുകളേക്കാൾ കൂടുതലും comments ആണോ ഇന്ന് പ്രതീക്ഷിക്കേണ്ടത്........??

വാൽക്കഷ്ണം....
(ലൈക്കുകളുടെ ലോകത്തേക്ക് ഒരു കൈ നോക്കാം എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇറങ്ങിത്തിരിച്ചതാ.......)
(ലൈക്കുകളുടെ ലോകത്തേക്ക് ഒരു കൈ നോക്കാം എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇറങ്ങിത്തിരിച്ചതാ.......)

No comments:
Post a Comment