കരിക്കട്ട കൊണ്ട്, ചുവരില്‍ കോറിയിട്ട തത്തകളുടെ കൂട്ടം ചുവര് വിട്ടു ആകാശത്തെ തേടി പറന്നു പറന്നു പോയി....!!!!
കുറ്റിപ്പെൻസിൽ കൊണ്ട് പുസ്തകത്താളില്‍ വരച്ചു വെച്ച നക്ഷത്രക്കുഞ്ഞുങ്ങള്‍ ഇരുളു വന്നപ്പോള്‍ ആകാശത്തെ തേടി
നടന്നു നടന്നു മറഞ്ഞു.....!!!!!
ജലച്ചായത്താല്‍, ജീവന്‍ പകര്‍ന്ന പരൽ മീനുകൾ ചിത്രത്താളില്‍ പിടഞ്ഞുണര്‍ന്നു വഴുതി വഴുതി പിടി തരാതെ ജലാശയം തേടി നീന്തി നീന്തി മറഞ്ഞു.......!!!!!
മരങ്ങളെ വരച്ചാല്‍ അവ കാടു തേടിപ്പോകും...
പുഴകളെ വരച്ചാല്‍ അവ കടൽ തേടി ഒഴുകും....
പൂക്കളെ വരച്ചാല്‍ അവ ഉദ്യാനങ്ങൾ തേടി പോകും...!!!!
അതിരുകളില്ലാത്ത പ്രപഞ്ചത്തിന്റെ അതിരുകൾ തേടി ഇരുളുകളിലേക്ക് ഓടി മറഞ്ഞാലോ എന്നു പേടിച്ചിട്ടാണ് ഞാൻ ഇപ്പോള്‍ ഭൂമിയെ വരക്കാത്തത്.....!!!!

No comments:
Post a Comment